ടോമിൻ ജെ തച്ചങ്കരി  മനുഷ്യാവകാശ കമ്മീഷൻ  ഡിജിപിയായി ചുമതലയേറ്റു

0
33

ടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡിജിപി (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്.

കമ്മീഷൻ സെക്രട്ടറി ടി വിജയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എച്ച് നിസാർ, കമ്മീഷൻ എസ് പി എസ് ദേവമനോഹർ, ഡിവൈഎസ്പി പി നിയാസ്, സിഐ ആർ രാജേഷ്കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.