ഒടുവിൽ അവർ (ED) എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടാവില്ല എന്ന് ഞാൻ കരുതി, പക്ഷേ ഇത് കേരളമാണ്- വിനുവിന് ഓർമ്മപ്പെടുത്തലുമായി ഹർഷൻ

0
113

കുഴൽപ്പണക്കേസിൽ ചർച്ച നയിക്കുന്നതിനിടെ ഇ ഡി ഉദ്യോഗസ്ഥന്റെ ഭീഷണി നേരിട്ട ഏഷ്യാനെറ്റിലെ വിനു വി ജോണിനെ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവർത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമിൽ മാർട്ടിൻ നീമൊളെറുടെ വരികൾ ഓർമിപ്പിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ഹർഷൻ പൂപ്പാറക്കാരൻ. സ്വർണക്കടത്ത് വിഷയത്തിൽ ഇ ഡിയെയും ഉദ്യോഗസ്ഥരെയും മഹത്വവൽക്കരിച്ച ചർച്ചകളായിരുന്നു വിനു നയിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വിനു അക്കാലത്ത് ഏറെ പ്രായത്തിനിക്കുകയും ചെയ്തു. ഇക്കാര്യത്തെ കൂടി ഓർമിപ്പിച്ചാണ് ഹർഷൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റിൽ അവസാനഭാഗത്ത് നീമൊളെറുടെ വരികൾ മാറ്റിയിട്ടുണ്ട്. അതിങ്ങനെയാണ്. “ഒടുവിൽ അവർ (ED) എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടാവില്ല എന്ന് ഞാൻ കരുതി, പക്ഷേ ഇത് കേരളമാണ്” ഇന്ന് പറഞ്ഞാണ് ഹർഷൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. എത്രകാലം കേരളത്തിനും എൽഡിഎഫിനും എതിരെ പ്രവർത്തിച്ചാലും പ്രതിസന്ധിഘട്ടങ്ങളിൽ കേരളം ഒപ്പമുണ്ടാകുമെന്നും ഹർഷൻ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം.
ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു …
ഞാൻ അവർക്കൊപ്പം നിന്നു …
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാൻ അവർക്കൊപ്പം നിന്നു …
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവർ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാൻ ഓർത്തഡോക്സായിരുന്നു.
ഒടുവിൽ അവർ (ED) എന്നെ തേടി വന്നു…
അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ
ആരും അവശേഷിച്ചിട്ടുണ്ടാവില്ല…
എന്ന് ഞാൻ കരുതി… പക്ഷേ..
ഇത് കേരളമാണ്.
– വിനു വി ജോൺ
(വാർത്ത: കുഴൽപ്പണക്കേസിൽ അന്തിച്ചർച്ച നയിച്ച അവതാരകന് ഓൺ എയറിൽ ED യുടെ ഭീഷണി)