മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ഡൗ​ൺ ജൂ​ൺ 15 നീ​ട്ടി

0
29

 

മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ഡൗ​ൺ ജൂ​ൺ 15 നീ​ട്ടി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ക്കാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് പ​ല​രും ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് ത​നി​ക്ക് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള​തെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യും ഓ​ക്‌​സി​ജ​ൻ കി​ട​ക്ക​ക​ളു​ടെ ഉ​പ​യോ​ഗം 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​മു​ള്ള ജി​ല്ല​ക​ളി​ൽ ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കും.

എ​ന്നാ​ൽ രോ​ഗ​ബാ​ധ കൂ​ടു​ന്ന ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.മൂ​ന്നാം ത​രം​ഗം എ​പ്പോ​ൾ വ​രു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.