മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 നീട്ടിയതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ലോക്ക്ഡൗൺ പിൻവലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാൽ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയും ഓക്സിജൻ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തിൽ താഴെയുമുള്ള ജില്ലകളിൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കും.
എന്നാൽ രോഗബാധ കൂടുന്ന ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മൂന്നാം തരംഗം എപ്പോൾ വരുമെന്ന് പറയാൻ കഴിയില്ല. അതിനാൽ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.