ടൗട്ടെ ചുഴലിക്കാറ്റിൽ തകർന്ന കോഴിക്കോട് കാപ്പാട് ബീച്ച് റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു

0
91

ടൗട്ടെ ചുഴലിക്കാറ്റിൽ തകർന്ന കോഴിക്കോട് കാപ്പാട് ബീച്ച് റോഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു.കാപ്പാട് ബീച്ച് റോഡ് അടിയന്തര പ്രാധാന്യം നൽകി പുനർനിർമ്മിക്കുമെന്നും കടലാക്രമണത്തെ ചെറുക്കാൻ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് വിവിധ വകുപ്പുകളുമായി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, ജില്ലാ കലക്ടർ സാംബശിവ റാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.