പ്രവേശനോത്സവം   ജൂൺ 1ന്, സംസ്ഥാന തല ഉദ്ഘാടനം നടത്താൻ മുഖ്യമന്ത്രി നേരിട്ടെത്തും

0
69

സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം   ജൂൺ 1ന് നടക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തും . തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

രാവിലെ 8.30നാണ് ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങിൽ പരമാവധി 25 പേർക്ക് മാത്രമാണ് പ്രവേശനമുണ്ടാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.