സിമന്റ് വിലയിൽ ക്രമാതീതമായി വർധനവ്;യോഗം വിളിച്ച് വ്യവസായ മന്ത്രി

0
32

 

കേരളത്തിൽ സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി പി.രാജീവ്. വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ഈ സാഹചര്യം ചർച്ച ചെയ്യുന്നതിനായാണ് മന്ത്രി യോഗം വിളിച്ചത്.ജൂൺ 01 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് യോഗം . ഇതിന്റെ തുടർച്ചയായി കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്