നമ്മുടെ രാജ്യവും പുരോഗമിക്കുന്നുണ്ട് മുംബൈയിൽ സെഞ്ച്വറി അടിച്ച് പെട്രോൾ

0
69

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. ഡീസല്‍ വിലയും തൊട്ടുപിന്നാലെ കുതിക്കുകയാണ്. പെട്രോള്‍ വില മുംബൈയില്‍ ഇന്ന്‌ 100 രൂപ കടന്നു. മുംബൈയില്‍ പെട്രോള്‍ വില സെഞ്ച്വറി അടിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയാണ് വില. നഗരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോള്‍ വില 100 കടക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഒരു മാസത്തിനിടെ ഇത് പതിനഞ്ചാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില കുത്തനെ കൂട്ടുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പെട്രോള്‍ വില ഇതിനകം 100 രൂപ കടന്നിരുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വില കൂടിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 93.94 രൂപയായി കൂടിയപ്പോൾ കൊല്‍ക്കത്തിയല്‍ 93.97 രൂപയായി. ചെന്നൈയില്‍ പെട്രോള്‍ വില 95.51 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 84.89 രൂപയാണ് ഡല്‍ഹിയില്‍. മുംബൈയില്‍ 91.17 രൂപയും കൊല്‍ക്കത്തയില്‍ 87.74 രൂപയും ചെന്നൈയില്‍ 89.65 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ നിരക്ക്.