‘പെട്രോള്‍ ഡീസല്‍ വില കുറച്ചു..! വി മുരളീധരനെ തേച്ച് ട്രോളന്മാര്‍

0
29

പെട്രോള്‍ ഡീസല്‍ വില കുറച്ചുവെന്ന് അവകാശപ്പെട്ട് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഇട്ട പഴയ ഫേസ്ബുക്ക് പോസ്റ്റ്‌ കുത്തിപ്പൊക്കി ട്രോളന്മാര്‍. മുംബൈ അടക്കമുള്ള മെട്രോസിറ്റികളില്‍ പെട്രോള്‍ വില നൂറു കടന്ന പശ്ചാത്തലത്തിലാണ് ട്രോളന്മാര്‍ മുരളീധരന്റെ പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കി പൊങ്കാല ഇടുന്നത്.

ആദ്യ നരേന്ദ്രമോഡി സർക്കാർ അധികാരത്തില്‍ വന്ന സമയത്താണ് വി മുരളീധരന്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചുവെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റ്‌
ഇട്ടത്. 2014 നവംബര്‍ 30നാണ് മുരളീധരന്‍ ഈ പോസ്റ്റ്‌ ഇടുന്നത്.
‘പെട്രോള്‍ 91 പൈസ, ഡീസല്‍ 84 പൈസയും വിണ്ടും വില കുറച്ചു..അണിചേരു ബിജെപിയില്‍ അംഗമാകാന്‍ മൊബൈല്‍ നിന്നും ഡയല്‍ ചെയൂ..1800-266-2020’ എന്നായിരുന്നു അന്നത്തെ പോസ്റ്റ്. പെട്രോള്‍- ഡീസല്‍ വില അനിയന്ത്രിതമായി കൂട്ടുന്ന സാഹചര്യത്തില്‍ കേന്ദ്രസഹമന്ത്രിയുടെ പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കി കമന്റ് ബോക്സില്‍ പൊങ്കാലയിടുകയാണ് മലയാളികള്‍. “ഈ കെട്ടകാലത്ത് സാധാരണക്കാര്‍ക്ക് അതൊരു വലിയ ആശ്വാസമാകും ജീ” എന്നതടക്കമുള്ള കമന്റുകൾ നിറയുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞതിന്റെ ഒരംശം മാത്രമാണ് ഇവിടെ കൂടിയതെന്നും കമന്റും കുറവല്ല.