പതിനഞ്ചാം കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻസർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ക്ഷേമ വികസന പദ്ധതികൾ നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഒന്പതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സർക്കാരിനു തുടർഭരണം ലഭിച്ചതിനാൽ നയത്തിലോ വികസന ലക്ഷ്യങ്ങളിലോ മാറ്റമുണ്ടാകില്ല.
കോവിഡ് പ്രതിസന്ധി കാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നതായിരിക്കും നയപ്രഖ്യാപന പ്രസംഗം. ലോക്ക്ഡൗണിൽ നഷ്ടം നേരിടുന്ന മേഖലകൾക്ക് കൈത്താങ്ങാവുന്ന പാക്കേജുകളുണ്ടാവാൻ സാധ്യതയുണ്ട്.
ഗവർണറുടെ നയപ്രഖ്യാപനം
കേരളീയ ജനതയുടെ അംഗീകാരം വീണ്ടും ലഭിച്ച സർക്കാർ.ജനാധിപത്യത്തിനും ജനക്ഷേമത്തിനും മുൻതൂക്കം നൽകുന്ന സർക്കാർ.പ്രകടനപത്രികയിലെ വഗ്ദാനങ്ങൾ നടപ്പാക്കും. അസമത്വം ഇല്ലാതാക്കി സമത്വം നടപ്പിലാക്കുക സർക്കാരിന്റെ ലക്ഷ്യം.വികസന ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും തുടരും.സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിച്ചുനിർത്തനായി.
മഹാമാരി പിടിച്ചുനിർത്താനും മരണ നിരക്ക് കുറക്കാനും കഴിഞ്ഞു.ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകരുതെന്ന് നിർബന്ധമുള്ള സർക്കാർ.കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങൾക്ക് സമഗ്ര പാക്കേജ് നടപ്പാക്കി.ഭക്ഷ്യകിറ്റുകൾക്കായി നൂറു കോടി രൂപ ചെലവഴിച്ചു.പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവും ഉന്നമനവുമാണ് സർക്കാരിന്റെ ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്ത് ജനകീയ ഹോട്ടലുകൾ ജനങ്ങൾക്ക് ആശ്വാസമായി, ഇതിനായി 50 കോടി രൂപ ചെലവഴിച്ചു.ക്ഷേമ പദ്ധതികളിൽ അംഗമല്ലാത്തവർക്ക് ആയിരം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി.എല്ലാവര്ക്കും വാക്സിൻ എന്നത് സർക്കാർ നയം.
ആരോഗ്യരംഗത്ത് വൻകുതിച്ചുചാട്ടം ഉണ്ടായി.42 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ നടപടി.പട്ടിണി തടയാൻ സമൂഹ അടുക്കള സഹായകമായി.