മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു, വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം

0
74

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനാൽട്ടിഷൂട്ടൗട്ടിൽ തോൽപ്പിച്ച് വിയ്യാറയലിൻ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി. ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനിലയിലെത്തിയപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം.

നിശ്ചിത സമയത്ത് ഇരു കൂട്ടരും ഒപ്പത്തിനൊപ്പമവസാനിപ്പിച്ചപ്പോൾ ഇഞ്ചുറി ടൈമും കടന്ന് കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. തുടർന്നാണ് പത്തിനെതിരെ 11 ഗോളിനു വിയ്യാറയലിന്റെ ജയം. വിയ്യാറയലിന്റെ കോച്ചായ എംറിക്ക് ഇത് നാലാം യൂറോപ്പ കിരീടമാണിത്.