അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭ​ര​ണ​പ​രി​ഷ്കാ​രം: ല​ക്ഷ​ദ്വീ​പ് ബി​ജെ​പി​യി​ൽ കൂ​ട്ട​രാ​ജി

0
48

ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം പടരുന്നതിനിടെ ലക്ഷദ്വീപ് ബി.ജെ.പി നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ചു.

ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.സി. മുത്തുക്കോയ, മുന്‍ സംസ്ഥാന ട്രഷറര്‍ ബി. ഷുക്കൂര്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, കവരത്തി ഘടകം മുന്‍ അധ്യക്ഷന്‍ എം.ഐ. മുഹമ്മദ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്. ല​ക്ഷ​ദ്വീ​പി​ന്‍റെ ചു​മ​ത​ല​യു​ള്ള എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി.

നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം ആവശ്യപ്പെട്ടിരുന്നു.

അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ്വീ​പി​ൽ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​നം. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് വീ​ണ്ടും ന​ട​പ​ടി​യും എ​ടു​ത്തി​രു​ന്നു.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​തി​ന് പേ​രി​ൽ ക​ൽ​പേ​നി​യി​ൽ ര​ണ്ട് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ നേ​രി​ട്ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, അ​ഗ​ത്തി​യി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത മൂ​ന്ന് പേ​രെ വി​ട്ട​യ​ച്ചു. അ​ടു​ത്ത ദി​വ​സം വീ​ണ്ടും സ്റ്റേ​ഷ​നി​ൽ എ​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം, ല​ക്ഷ​ദ്വീ​പി​ലെ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് നീ​ക്കി സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ നി​യോ​ഗി​ച്ച​താ​ണ് ത​ട​ഞ്ഞ​ത്. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ൾ സ്തം​ഭി​ച്ചെ​ന്നും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.