Wednesday
17 December 2025
26.8 C
Kerala
HomeIndiaയാസ്‌ ചുഴലിക്കാറ്റ്‌ ഒഡിഷ തീരം തൊട്ടു: വിമാനത്താളങ്ങൾ അടച്ചു , ആളുകളെ മാറ്റിപ്പാർപ്പിച്ചു

യാസ്‌ ചുഴലിക്കാറ്റ്‌ ഒഡിഷ തീരം തൊട്ടു: വിമാനത്താളങ്ങൾ അടച്ചു , ആളുകളെ മാറ്റിപ്പാർപ്പിച്ചു

 

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ്‌ ചുഴലിക്കാറ്റ്‌ രാവിലെ ഒഡിഷ തീരം തൊട്ടു. 130 ‐ 140 കിലോമീറ്റർ വേഗതയിലാണ്‌ കാറ്റ്‌ ആഞ്ഞുവീശുന്നത്‌. പശ്‌ചിമബംഗാളിലും ഒഡീഷയിലും കനത്തമഴയുണ്ട്‌. ഒഡീഷയിലെ ഭദ്രാക്ക്‌, ബാലസോർ ജില്ലകളിലാണ്‌ കാറ്റ്‌ കൂടുതൽ നാശംവരുത്തുക. വിമാനത്താളങ്ങൾ അടച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. തീരത്ത്‌ കടൽക്ഷോഭം രൂക്ഷമാണ്‌. 3 മീറ്റർ ഉയരത്തിൽ തിരമാലകളുയരാൻ സാധ്യതയുണ്ട്‌.

പശ്‌ചിമബംഗാൾ, ഒഡിഷ തീരദേശങ്ങളിൽനിന്നും പതിനൊന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബംഗാളിൽ ഒമ്പതുലക്ഷത്തോളം പേരെയും ഒഡിഷയിൽ രണ്ട്‌ ലക്ഷം പേരെയും മാറ്റി. ജാർഖണ്ഡും കനത്ത ജാ​ഗ്രതയിലാണ്‌.

ഒഡിഷയിൽ ഭദ്രക്‌ ജില്ലയിലെ ധർമ തുറമുഖത്തിന്‌ സമീപം ബുധനാഴ്‌ച രാവിലെ മണ്ണിടിച്ചിലിന്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. ഇവിടെനിന്നാണ്‌ കൂടുതൽ പേരെ മാറ്റിയത്‌.

അഞ്ച്‌ സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ 115 സംഘത്തെ നിയോഗിച്ചു. ആന്ധ്രപ്രദേശിൽ മൂന്ന്‌ ജില്ലയിൽ അതീവജാഗ്രത. പല സംസ്ഥാനങ്ങളിലും നല്ല മഴ പെയ്യാൻ സാധ്യത. കോവിഡ്‌ പശ്‌ചാത്തലത്തിൽ ആശുപത്രികളിലും മറ്റും മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി.

RELATED ARTICLES

Most Popular

Recent Comments