പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾ ആറുപേരെ രക്ഷപെടുത്തി

0
81

തിരുവനന്തപുരം പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾ ആറുപേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. മൂന്നുപേരെ ഇനിയും കാണ്ടെത്താനുണ്ട്. വിഴിഞ്ഞത്ത് നിന്ന് ഒരാളും പൂന്തുറയിൽ നിന്ന് രണ്ട് പേരെയുമാണ് കണ്ടെത്താനുള്ളത്.

കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഇതിനിടെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ സന്ദർശിക്കാൻ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും എത്തി.