Sunday
11 January 2026
24.8 C
Kerala
HomeIndiaട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ് ‘സേവ് ലക്ഷദ്വീപ്’

ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ് ‘സേവ് ലക്ഷദ്വീപ്’

 

അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പ​േട്ടലിൻറെയും കേന്ദ്രസർക്കാറി​​േൻറയും ഇടപെടലുകൾക്കെതിരെ പ്രതിഷേധം ശക്​തമാവുന്നതിനിടെ ​’സേവ്​ ലക്ഷദ്വീപ്’​ ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങാവുന്നു. ഇതുമായി ബന്ധപ്പെട്ട്​ ലക്ഷത്തിലേറെ​ ട്വീറ്റുകളാണ്​ ഇതിനകം ട്വിറ്ററിൽ വന്നിട്ടുള്ളത്​.

മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകർത്തു, ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങൾ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയിൽ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു, പുതുതായി മദ്യശാലകൾ ആരംഭിച്ചു തുടങ്ങിയ അഡ്മിനസ്‌ട്രേറ്ററുടെ നടപടികളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നത്. നിരവധി സിനിമാ സാംസ്‌കാരിക മേഖലകളിലെ വ്യക്തികൾ ഈ ഹാഷ്ടാഗുമായി ട്വിറ്ററിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ഭീകരമായാണ് കേന്ദ്ര സർക്കാർ നിയോഗിച്ച ലക്ഷദ്വീപിൻറെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ.പട്ടേലിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നത്​.

 

RELATED ARTICLES

Most Popular

Recent Comments