എന്തുകൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുന്നില്ല: കേന്ദ്രത്തോട് ഹൈക്കോടതി

0
66

രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുന്നില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ആര്‍ബിഐ അധികമായി നല്‍കിയ 54,000 കോടി രൂപ സൗജന്യ വാക്സിനേഷനായി ഉപയോഗിച്ചുകൂടേ എന്നും കോടതി ചോദിച്ചു. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി എന്നും ഹൈക്കോടതി. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ കൊടുക്കണം എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നു കോടതി ചോദിച്ചു. വാക്സിനേഷന്‍ വിതരണം നയപരമായ വിഷയമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.
സംസ്ഥാനം ആവശ്യപ്പെട്ട വാക്സിൻ എന്ന് നൽകാനാവുമെന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും തൃപ്തികരമായ മറുപടി കേന്ദ്രം നൽകാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് മാരായ കെ വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. ഫെഡറലിസം ഒക്കെ നോക്കേണ്ട സമയം ഇതല്ലന്നും കോടതി ഓർമ്മിപ്പിച്ചു. വാക്സിൻ നയം മാറ്റിയതോടെ വാക്സിനേഷൻ്റെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. വാക്സിൻ നിർമാണത്തിന് കെഎസ് ഡിപി അടക്കമുള്ളവർക്ക് അനുമതി നൽകണമെന്നതടക്കമുള്ള പൊതുതാൽപ്പര്യ ഹർജികയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.