യോ​ഗ്യ​ത ഇ​ല്ലാ​ത്ത​യാ​ള്‍ കോ​വി​ഡ് പോ​രാ​ളി​ക​ളെ വിമര്ശിക്കുന്നു, രാം​ദേ​വി​നെ​തി​രെ റ​സൂ​ല്‍ പൂ​ക്കു​ട്ടി

0
76

 

ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം വി​ഡ്ഢി​ത്തം നി​റ​ഞ്ഞ​താ​ണെ​ന്ന യോ​ഗ ഗു​രു ബാ​ബ രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഓ​സ്കാ​ര്‍ ജേ​താ​വ് റ​സൂ​ല്‍ പൂ​ക്കു​ട്ടി.

മ​ഹാ​മാ​രി​ക്കാ​ല​ത്ത് നി​സ്വാ​ര്‍​ത്ഥ സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഒ​രു യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത​യാ​ള്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. യു​ക്തി, ശാ​സ്ത്രം ഇ​ന്ത്യ​യി​ല്‍ വ​ള​രാ​ന്‍ അ​നു​വ​ദി​ക്കൂ​വെ​ന്നും റ​സൂ​ല്‍ പൂ​ക്കു​ട്ടി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

അതിനിടെ, രാംദേവിന്റെ പ്ര​സ്താ​വ​ന ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ലോ​പ്പ​തി മ​രു​ന്നു​ക​ള്‍ രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ ആ​ത്മ​ധൈ​ര്യം ചോ​ര്‍​ത്തു​ന്ന പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.