യാസ് ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ 25 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-പാറ്റ്ന, തിരുവനന്തപുരം-സിൽചാർ ഉൾപ്പെടെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റേൺ റെയിൽവെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതായും മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിൽ ഒഡീഷയിലെ പാരാദീപ്, പശ്ചിമബംഗാളിലെ സാഗർ ദ്വീപ് എന്നി വിടങ്ങളിൽ മേയ് 26നു വൈകുന്നേരം വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. 25ന് പശ്ചിമബംഗാൾ, ഒഡീഷ തീരങ്ങളിൽ ഇടിയോടുകൂടിയ കനത്തമഴ പെയ്യും.
Eastern Railway suspends 25 trains between May 24 and 29 in view of cyclone Yaas
Read @ANI Story | https://t.co/7hvAzHjgHy pic.twitter.com/PuEALQhCtz
— ANI Digital (@ani_digital) May 24, 2021
യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി , കോട്ടയം , ആലപ്പുഴ , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.