പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്. ഇബ്രാഹിംകുഞ്ഞ് അടക്കം എട്ട് പേരാണ് കേസിലെ പ്രതികള്‍. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരും പ്രതി പട്ടികയിലുണ്ട്.
ഗൂഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പാലാരിവട്ടം മേല്‍പ്പാലം നിര്മാണക്കമ്പനിയായ ആര്‍ഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.