കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​നി​ന്ന് മോഡിയുടെ ഫോട്ടോ നീ​ക്കി ഛത്തീ​സ്ഗ​ഡ് സർക്കാർ

0
69

 

കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോഡിയുടെ ഫോട്ടോ നീ​ക്കി ഛത്തീ​സ്ഗ​ഡ് സർക്കാർ. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വാ​ക്സി​ൻ ല​ഭി​ക്കാ​താ​യ​തി​ന് പിന്നാലെയാണിത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ​ക​രം മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗ​ലി​ൻറെ ഫോട്ടോയാണ് ചേർത്തിരിക്കുന്നത്.

45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ വാ​ക്സി​ൻ ന​ൽ​കൂ​വെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ഛത്തീ​സ്ഗ​ഡ് ആ​രോ​ഗ്യ​മ​ന്ത്രി ടി​ എ​സ് സിം​ഗ് ഡി​യോ പ​റ​ഞ്ഞു. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ നി​ന്ന് കേ​ന്ദ്രം പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​ത്രം മാ​റ്റു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പറഞ്ഞു.