ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിയതിനുള്ള ഉത്തരവാദി കേന്ദ്ര സർക്കാർ: രാഹൂൽ ​ഗാന്ധി

0
72

ഗംഗാനദിയില്‍ അടുത്തിടെ കൂട്ടമായി മൃതദേഹങ്ങള്‍ ഒഴുകിയ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുക്കിയതില്‍ ബന്ധുക്കളുടെ വേദന എല്ലാവരും മനസ്സിലാക്കണമെന്നും അതവരുടെ കുഴപ്പം കൊണ്ടല്ലെന്നും രാഹുല്‍ പറഞ്ഞു.

‘മൃതദേഹങ്ങളുടെ ചിത്രം ഞാന്‍ പങ്കുവയ്ക്കുന്നില്ല. രാജ്യമാകെയും ലോകവും ആ ദുരിതചിത്രങ്ങള്‍ കണ്ടു. പക്ഷേ, ഗംഗയിലൂടെ മൃതദേഹം ഒഴുക്കേണ്ടി വന്ന കുടുംബാംഗങ്ങളുടെ വേദന മാത്രം ഒരാളും കണ്ടില്ല. കുഴപ്പം ആ ബന്ധുക്കളുടേതല്ല. അതില്‍ കൂട്ടുത്തരവാദിത്തത്തിന്റെ പ്രശ്‌നവുമില്ല. കേന്ദ്ര സര്‍ക്കാരിനു മാത്രമാണു സംഭവത്തില്‍ ഉത്തരവാദിത്തം’- രാഹുല്‍ ട്വീറ്റില്‍ ആരോപിച്ചു. ബിഹാറിലും ഉത്തര്‍പ്രദേശിലും നദികളിലൂടെ നിരവധി മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ പശ്ചാത്തലത്തിലാണു രാഹുലിന്റെ പരാമര്‍ശം.