മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ

0
83

 

 

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​ന്ന് 76 വ​യ​സ് തി​ക​ഞ്ഞു. ഇ​ത്ത​വ​ണ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ ആ​ദ്യ​നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം ത​ന്നെ പി​ണ​റാ​യി വി​ജ​യ​ൻറെ ജ​ന്മ​ദി​ന​വു​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്.1945 മേ​യ് 24നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ജ​നി​ച്ച​ത്.

നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസമെന്നതിനപ്പുറം മറ്റ് പ്രത്യേകതകളൊന്നുമില്ലെന്നും ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.

5 വർഷം മുൻപ് അതായത് ഒന്നാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞക്ക് തലേന്നാളാണ് ആദ്യമായി പിണറായി വിജയൻ തൻറെ ജൻമദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 5 വർഷങ്ങൾക്കിപ്പുറം മറ്റൊരു ജന്മദിനം കടന്ന് വരുമ്പോൾ പിണറായി വിജയന് കൂട്ടായി കേരളരാഷ്ട്രീയത്തിലെ അത്യപൂർവമായൊരു ചരിത്രം കൂടിയുണ്ട്. തുടർഭരണത്തിന് നേതൃത്വം കൊടുത്ത ക്യാപ്റ്റനെന്ന ചരിത്രം.

99 സീറ്റിൻറെ ജന്മദിന സമ്മാനമാണ് കേരളജനത പിണറായിക്ക് നൽകിയിരിക്കുന്നത്. രാജ്യത്തിനഭിമാനമായ കേരളനിയമസഭയിൽ 140 ൽ 99 പേരുടെ ഉറച്ച പിന്തുണയുമായി ജന്മദിനത്തിൽ സഭാസമ്മേളനം തുടങ്ങാനായെന്ന ഇരട്ടിമധുരവും പിണറായിക്കുണ്ട്.