ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പ്യൻ സുശീൽകുമാർ അറസ്റ്റിൽ

0
61

 

ഗു​സ്തി താ​ര​ത്തി​ൻറെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​ളി​മ്പ്യ​ൻ സു​ശീ​ൽ​കു​മാ​ർ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ലെ ജ​ല​ന്ത​റി​ൽ നി​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.മു​ൻ ദേ​ശീ​യ ജൂ​നി​യ​ർ ഗു​സ്തി ചാ​മ്പ്യ​ൻ സാ​ഗ​ർ കു​മാ​റി​ൻറെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു സു​ശീ​ൽ​കു​മാ​ർ. കൂ​ട്ടാ​ളി അ​ജ​യ്കു​മാ​റും സു​ശീ​ലി​നൊ​പ്പം പി​ടി​യി​ലാ​യി.

ഡ​ൽ​ഹി​യി​ലെ ഛത്ര​സാ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ലാ​ണ് സാ​ഗ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഗു​സ്തി താ​ര​ങ്ങ​ൾ ചേ​രി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.സു​ശീ​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ര​ണ്ട് ഒ​ളി​മ്പി​ക്‌​സു​ക​ളി​ൽ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മെ​ഡ​ൽ നേ​ടി​യ താ​ര​മാ​ണ് സു​ശീ​ൽ കു​മാ​ർ.