നിർണായക ചുവടുവയ്പ്പുമായി കേരളം, മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ ആഗോള ടെണ്ടർ

0
31

കൊവിഡ് പ്രതിസന്ധിയിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേരളം. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം ആഗോള ടെണ്ടർ വിളിച്ചു.ജൂൺ അഞ്ചിന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സരരം​ഗത്തുണ്ടെന്ന് വ്യക്തമാവും.സംസ്ഥാന സ‍ർക്കാരിന് വേണ്ടി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര, രാജസ്ഥാൻ,ഉത്ത‍‍ർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ആ​ഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്.ഇതേ പാതയിലാണ് കേരളവും. ആ​ഗോളടെണ്ടർ വിളിച്ച് വാക്സിൻ വാങ്ങാനുള്ള നടപടികൾ അതിവേ​ഗം പുരോ​ഗമിക്കുകയാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.