കൊവിഡ് പ്രതിസന്ധിയിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേരളം. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം ആഗോള ടെണ്ടർ വിളിച്ചു.ജൂൺ അഞ്ചിന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സരരംഗത്തുണ്ടെന്ന് വ്യക്തമാവും.സംസ്ഥാന സർക്കാരിന് വേണ്ടി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, രാജസ്ഥാൻ,ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ആഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്.ഇതേ പാതയിലാണ് കേരളവും. ആഗോളടെണ്ടർ വിളിച്ച് വാക്സിൻ വാങ്ങാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.