വനംവകുപ്പിനെ കൂടുതൽ ജനകീയമാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

0
146

വനംവകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവും
കാര്യക്ഷമവുമാക്കുമെന്ന് പുതിയ വനം മന്ത്രി എ കെ ശശീന്ദ്രൻ. മാനവരാശിക്കാകെ പ്രയോജനകരമായ രീതിയിൽ മാറേണ്ട വകുപ്പാണ് വനം വകുപ്പ്. അതിന്
വകുപ്പിൻ്റെ പ്രവർത്തനങ്ങൾ
കൂടുതൽ
ജനോപകാരപ്രദവും സത്യസന്ധവുമായിത്തീരേണ്ടതുണ്ട്. ജനപക്ഷമ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികളിൽ സർക്കാർ ഒപ്പമുണ്ടാവുമെന്നും മറിച്ചുള്ള സമീപനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ വനം മന്ത്രിയായി ചാർജ്ജെടുത്തശേഷം വനം ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അടിയന്തിര പ്രാധാന്യമുള്ള പദ്ധതികളുടെ ലിസ്റ്റ് തയ്യാറാക്കാനും
ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കുന്നതിനായി ഒരു മാസ്റ്റർ പ്ളാൻ രൂപീകരിച്ച് സമർപ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക്
നിർദ്ദേശം നൽകി. പദ്ധതി പ്രവർത്തനങ്ങൾ നേരിട്ട് അവലോകനം നടത്തി സമയബന്ധിത പൂർത്തീകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വകുപ്പിന്റെ പ്രവർത്തനങ്ങളും ഘടനയും നിലവിലുള്ള പദ്ധതികളും സംബന്ധിച്ച് വിശദമായി മനസിലാക്കിയ ശേഷമാണ്
വനം മന്ത്രി മടങ്ങിയത്. പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ
സന്നിഹിതരായിരുന്നു.
വനം വകുപ്പ് ആസ്ഥാനത്തെ
ഗാന്ധി പ്രതിമയില്യം
വന രക്തസാക്ഷി സ്തൂപത്തിലും
പുഷ്പാർച്ചന നടത്തിയ ശേഷമാണ്
വനം മന്ത്രി ഉദ്യോഗസ്ഥരുമായി
കൂടിക്കാഴ്ച നടത്തിയത്.