കോവിഡ് പ്രതിരോധം ; കേരള മാതൃക തന്നെ നമ്പർ വൺ, പ്രകീര്‍ത്തിച്ച്‌ കേന്ദ്രം

0
78

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച്‌ കേന്ദ്രം. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് അഭിനന്ദനം. അതിനായി ഓക്‌സിജന്‍ നഴ്‌സുമാരെ നിയമിച്ചത് മാതൃകാപരമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ അറിയിച്ചു.

കേരളത്തിലെ ‘ഓക്സിജന്‍ നഴ്സുമാര്‍’ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രിക്കാനായി വിവിധ സംസ്ഥാനങ്ങള്‍ രൂപം കൊടുത്ത 12 സംഭരഭങ്ങൾ പ്രകീർത്തിക്കേണ്ടതുതന്നെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. തമിഴ്നാട്ടിലെ ടാക്സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ പി ഡി, ഓക്‌സിജന്‍ മിത്ര എന്നിവയും കേന്ദ്രത്തിന്റെ പ്രശംസ ലഭിച്ചവയില്‍ ഉള്‍പ്പെടും. കേരളത്തിലെ ആശുപത്രികളില്‍ ഓക്സിജന്റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനുള്ള ഓക്സിജന്‍ നഴ്‌സുമാരുടെ സേവനം കത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.