ലോകകപ്പ്‌ യോഗ്യത : ഇന്ത്യക്ക്‌ 28 അംഗ ടീം

0
97

ലോകകപ്പ്, ഏഷ്യൻ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പരിശീലകൻ ഇഗർ സ്റ്റിമച്ച് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രി ടീമിലേക്ക് തിരിച്ചെത്തി. മലയാളി താരങ്ങൾ ആഷിക്ക് കുരുണിയനും സഹൽ അബ്ദുൾ സമദുമാണ് ടീമിലിടം നേടി. ഗ്ലാൻ മാർട്ടിൻസ് ആണ് ടീമിലെ ഏക പുതുമുഖം.

കോവിഡ് കാരണം മാറ്റിവച്ച മത്സരങ്ങളാണ് ഇന്ത്യ കളിക്കാൻ പോകുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ്. ലോകകപ്പ് യോഗ്യതയിൽ ജൂൺ മൂന്നിന് ഇന്ത്യൻ ടീം ഖത്തറിനെ നേരിടും.

ഏഴിന് ബംഗ്ലാദേശുമായും 15ന് അഫ്ഗാനിസ്ഥാനുമായും ടീം കളിക്കും. ദോഹയിലെ ജാസിം ബിൻ ഹമാദ് സ്‌റ്റേഡിയത്തിൽവച്ചാണ് മൂന്ന് മത്സരങ്ങളും. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഇയിൽ മൂന്ന് കളിയിൽ മൂന്ന് പോയിന്റാണ് ഇന്ത്യ നേടിയത്.

ഇന്ത്യൻ ഫുട്‌ബോൾ ടീം
ഗോൾ കീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്.
പ്രതിരോധം: പ്രീതം കോട്ടൽ, രാഹുൽ ബെക്കെ, നരേന്ദർ ഗെലോട്ട്, ചിങ്‌ളെൻസന സിങ്, സന്ദേശ് ജിങ്കൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാശിഷ് ബോസ്.
മധ്യനിര: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാസോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹാൾദർ, സുരേഷ് സിങ്, ലാലെങ്മാവിയ റാൽട്ടെ, സഹൽ അബ്ദുൾ സമദ്, യാസിർ മുഹമ്മദ്, ലല്ലിയൻസുവാല ചങ്‌തെ, ബിപിൻ സിങ്, ആഷിക്ക് കുരുണിയൻ.
മുന്നേറ്റം: ഇഷാൻ പണ്ഡിറ്റ, സുനിൽ ഛേത്രി, മൻവീർ സിങ്.