ശ്രീലങ്കയിൽ ജൂണിൽ നടത്താനിരുന്ന ഏഷ്യ കപ്പ് ട്വൻറി-20 ടൂർണമെൻറ് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഉപേക്ഷിച്ചു. ടൂർണമെൻറ് നടത്തിപ്പ് ബുദ്ധിമുട്ടാകുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡിസിൽവ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാകിസ്ഥാനിൽ ടൂർണമെൻറ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ശ്രീലങ്കയ്ക്ക് കൈമാറുകയായിരുന്നു. കോവിഡ് കേസുകൾ ഉയരുന്നതിനാൽ ഈ വർഷവും ടൂർണമെൻറ് നടത്താൻ സാധിച്ചില്ല.2023 ലോകകപ്പുവരെ ടീമുകൾക്ക് ദീർഘമായ ഒഴിവില്ലാത്തതിനാൽ ടൂർണമെൻറ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.