BREAKING…സത്യപ്രതിജ്ഞ വേദി വാക്‌സിൻ വിതരണ കേന്ദ്രമാക്കും, ഉത്തരവ് നാളെ

0
101

സത്യപ്രതിജ്ഞക്കായി തയ്യാറാക്കിയ പന്തൽ കോവിഡ് വാക്‌സിൻ വിതരണ കേന്ദ്രമാകാൻ സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ പുറത്തിറങ്ങും. ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കി, നഗര ഹൃദയത്തിൽ തന്നെ വിപുലമായ വാക്‌സിൻ വിതരണ കേന്ദ്രമായി ഇത് മാറും. പരമാവധി തിരക്കൊഴിവാക്കി വാക്‌സിൻ വിതരണ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നതിനാലാണ് സർക്കാർ സത്യപ്രതിജ്ഞക്കായി നിർമിച്ച വേദി വാക്‌സിൻ വിതരണ കേന്ദ്രമാകാൻ തീരുമാനിച്ചത്.മൂന്നു പന്തലുകളും അതിലെ സജ്ജീകരണങ്ങളും നിലനിർത്തികൊണ്ട് വാക്‌സിനേഷൻ കേന്ദ്രമെന്ന നിലയിൽ പ്രവർത്തിപ്പിക്കാനാണ് സർക്കാർ തീരുമാനം. അതേസമയം കായിക പരിശീലനത്തിനായി തയ്യാറാക്കിയിട്ടുള്ളതും, ഉപയോഗിക്കുന്നതുമായ എല്ലാ ഉപകരണങ്ങളും, ട്രാക്കും യാതൊരു വിധ കേടുപാടും കൂടാതെ സംരക്ഷിക്കുന്ന തരത്തിലാകും വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം, ആയിരം പേർക്ക് ഇരിക്കാവുന്ന വേദിയാണ് നിർമിച്ചത് അതിൽ 240 പേരാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്.