മന്ത്രിമാരുടെ വകുപ്പുകൾ: വിജ്ഞാപനം പുറത്തിറങ്ങി

0
33

മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിക്ക് മുൻപത്തേക്കാൾ കൂടുതൽ വകുപ്പുകളുണ്ട്. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്.

വി അബ്ദുറഹ്മാന് കായികവും വഖഫും ഒപ്പം റെയിൽവേയും ലഭിച്ചു. ഫിഷറീസ്, സാംസ്ക്കാരിക വകുപ്പിന് പുറമേ സജി ചെറിയാന് യുവജന കാര്യവും നൽകി. വീണാ ജോർജിന് ആരോ​ഗ്യ വകുപ്പിന് പുറമെ വനിതാ – ശിശുക്ഷേമവും ലഭിച്ചു. ഭക്ഷ്യമന്ത്രി ജിആർ അനിലിനാണ് ലീ​ഗൽ മെട്രോളജി വകുപ്പ്.

ഉന്നത വിദ്യാഭ്യാസ മന്ത്ര ആർ ബിന്ദുവിന് സാമൂഹിക സുരക്ഷയുടെ ചുമതല കൂടിയുണ്ട്. കെകെ ശൈലജ ആരോ​ഗ്യമന്ത്രിയായിരുന്ന സമയത്ത് ഈ വകുപ്പ് ആരോ​ഗ്യ മന്ത്രിക്കായിരുന്നു.

 

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു ഉത്തരവ് ഇറങ്ങി.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം,ലോട്ടറി

വീണ ജോര്‍ജ്- ആരോഗ്യം,വനിതാ ശിശുക്ഷേമം,കുടുംബ ക്ഷേമം,ആയുഷ്

പി. രാജീവ്- വ്യവസായം,നിയമം,കശുവണ്ടി,കയർ,ഖാദി

കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആര്‍.ബിന്ദു- ഉന്നത,സാങ്കേതിതിക വിദ്യാഭ്യാസം,സാമൂഹ്യനീതി

വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍

എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി,അനേർട്

ആന്റണി രാജു- ഗതാഗതം,മോട്ടോർ വാഹന,ജല ഗതാഗതം

എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്

റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്,

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം,യുവജനകാര്യം

വി. അബ്ദുറഹ്മാന്‍- കായികം,ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജന്‍- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്.