ലോകത്ത് കൊവിഡ് രോഗബാധിതർ 16.55 കോടി പിന്നിട്ടു

0
92

 

 

 

ലോകത്ത് കൊവിഡ് രോഗബാധിതർ 16.55 കോടി പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറര ലക്ഷത്തോളം പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവർ 34.30 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 14.45 കോടി കടന്നു.

അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണം കൂടുതലുള്ളത്. യുഎസിൽ മാത്രം മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്. കൊവിഡ് മരണസംഖ്യ 601,928 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 2.67 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി അൻപത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 2.83 ലക്ഷമായി ഉയർന്നു.നിലവിൽ മുപ്പത്തിരണ്ട് ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.ഇതുവരെ രണ്ട് കോടി പത്തൊൻപത് ലക്ഷം പേർ രോഗമുക്തി നേടി.

ബ്രസീലിൽ ഒരു കോടി അൻപത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ 70,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.മരണസംഖ്യ 4.41 ലക്ഷമായി ഉയർന്നു. ഇതുവരെ ഒരു കോടി നാൽപത്തിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.