ഇസ്രായേൽ ആക്രമണത്തിനെ തുടർന്ന് 52,000 പലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടു : യുഎൻ

0
85

ഇസ്രയേൽ വ്യോമാക്രമണം മൂലം 52,000 പലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭ. ഗാസ മുനമ്പിലെ 450 ഓളം കെട്ടിടങ്ങൾ നശിച്ചതിനാലാണ് ഇവരെ മാറ്റിപാർപ്പിച്ചതെന്നു ഐക്യരാഷ്ട്രസഭ അറിയിച്ചു.

കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 47,000 പേർ ഗാസയിലെ യുഎൻ നടത്തുന്ന 58 സ്കൂളുകളിൽ അഭയം തേടിയിട്ടുണ്ടെന്ന് ജനീവയിലെ യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒസിഎ) വക്താവ് ജെൻസ് ലാർക്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇസ്രായേൽ അധികൃതർ കെറം ഷാലോം അതിർത്തി അത്യാവശ്യ മാനുഷിക ആവശ്യങ്ങൾക്കായി തുറന്നുകൊടുത്തതിനെ സ്വാഗതം ചെയ്തതായി ലാർക്കെ പറഞ്ഞു.

ഫീഡർ ലൈനുകൾക്കും നെറ്റ്‌വർക്കുകൾക്കും കേടുപാടുകൾ സംഭവിച്ചതിനാൽ ഗാസയിലുടനീളമുള്ള വൈദ്യുതി വിതരണം ശരാശരി ആറ് മുതൽ എട്ട് മണിക്കൂർ വരെ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് യുഎൻ വക്താവ് പറഞ്ഞു.

ആറ് ആശുപത്രികളും ഒമ്പത് പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളും ഡീസലൈനേഷൻ പ്ലാന്റും ഉൾപ്പെടെ 132 കെട്ടിടങ്ങൾ തകർന്നതായും 316 പേർക്ക് സാരമായ പരുക്കുകൾ സംഭവിച്ചുവെന്നും യുഎൻ വക്താവ് വ്യക്തമാക്കി.ഇന്ധനത്തിന്റെ അഭാവം മൂലം ഒരു ആശുപത്രിക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ല ഇത് പരുക്കേറ്റവരുടെ ജീവന് ഭീഷണിയായണെന്നും ലാർക്കെ സൂചിപ്പിച്ചു.