കളമശ്ശേരിയിൽ പുതുചരിത്രമെഴുതി നിയമസഭാംഗമായ പി രാജീവ് സംഘാടകൻ, പാർലമെൻ്റേറിയൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നി നിലകളിൽ രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച നേതാവാണ്. രാജ്യസഭാംഗമായിരിക്കെ രാജീവ് നടത്തിയ എടപെടലുകൾ, പ്രസംഗങ്ങൾ എന്നിവ ഇന്നും ജനാധിപത്യ ചരിത്രത്തിൽ ചർച്ചയാണ്.
പ്രതിപക്ഷത്താണെങ്കിലും രാജീവിനെ ഒരിക്കൽ കൂടി രാജ്യസഭയിലേക്ക് അയക്കാൻ സിപിഐ എം തയ്യാറാകണമെന്ന അന്നത്തെ ധനമന്ത്രി, അന്തരിച്ച ബിജെപി നേതാവ് കൂടിയായ അരുൺ ജൈറ്റ്ലിയുഡിഫ്എ വാക്കുകൾ മതി രജ്ജീവ് എന്ന പാർലമെൻ്റേറിയനെ വിലയിരുത്താൻ. വർഷണങ്ങളായി കളമശേരി മണ്ഡലത്തിന് പേറേണ്ടിവന്ന കളങ്കം തുടച്ചുനീക്കിയാണ് സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖവുമായി രാജീവ് മന്ത്രിസഭയിൽ എത്തുന്നത്.
2009 മുതൽ 2015 വരെ രാജ്യസഭാംഗവും അഷ്വറൻസ് കമ്മിറ്റി ചെയർമാനും പാനൽ ഓഫ് ചെയർമാനുമായിരുന്നു. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡർ, രാജ്യസഭയിൽ ചീഫ് വിപ്പ് എന്നീ സ്ഥാനങ്ങളും വഹിച്ചു. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്ററായിരുന്നു. 2018 മുതൽ ചീഫ് എഡിറ്റർ. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, 2015 മുതൽ 2018 വരെ സിപിഐ എം എറണാകുളം ജില്ലാസെക്രട്ടറി. എസ്‌എഫ്‌ഐ എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.