മോ​ദി ലോ​ക നേ​താ​വാ​കാ​നു​ള്ള ശ്ര​മ​ത്തി​ൽ, ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ ന​ര​ക​ത്തി​ലും: യ​ശ്വ​ന്ത് സി​ൻ​ഹ

0
23

കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ യ​ശ്വ​ന്ത് സി​ൻ​ഹ.

മോ​ദി ഒ​രു ലോ​ക​നേ​താ​വാ​കു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ ന​ര​ക​ത്തി​ലാ​ണെ​ന്നും സി​ൻ​ഹ ട്വി​റ്റ​റി​ൽ കു​റി​ച്ചു.ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യും ട്വീ​റ്റ് ചെ​യ്താ​യി​രു​ന്നു സി​ന്‍​ഹ​യു​ടെ വി​മ​ര്‍​ശ​നം.

“ഈ 10 ​സെ​ക്ക​ൻ​ഡ് വീ​ഡി​യോ​യി​ലൂ​ടെ മോ​ദി എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കും. യു​എ​ന്നി​ൽ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി പ​റ​യു​ന്ന​ത് കേ​ള്‍​ക്കൂ. സ്വ​ന്തം ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​നാ​ണ് ഇ​ന്ത്യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ച​തെ​ന്നാ​ണ് ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി ത​ന്നെ പ​റ​യു​ന്ന​ത്’- സി​ൻ​ഹ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യി​രു​ന്ന സി​ൻ​ഹ അ​ടു​ത്തി​ടെ​യാ​ണ് തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന​ത്.