കോവിഡ് വാക്സിൻ വിതരണത്തിലെ പാളിച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ.
മോദി ഒരു ലോകനേതാവാകുള്ള ശ്രമത്തിലാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങള്‍ നരകത്തിലാണെന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു.ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധി നടത്തിയ സംഭാഷണത്തിന്റെ വീഡിയോയും ട്വീറ്റ് ചെയ്തായിരുന്നു സിന്‍ഹയുടെ വിമര്‍ശനം.
“ഈ 10 സെക്കൻഡ് വീഡിയോയിലൂടെ മോദി എന്താണെന്ന് മനസിലാകും. യുഎന്നിൽ ഇന്ത്യന്‍ പ്രതിനിധി പറയുന്നത് കേള്‍ക്കൂ. സ്വന്തം ജനങ്ങള്‍ക്ക് നല്കിയതിനെക്കാള് കൂടുതല്‍ വാക്സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്നാണ് ഇന്ത്യന്‍ പ്രതിനിധി തന്നെ പറയുന്നത്’- സിൻഹ ട്വിറ്ററിൽ കുറിച്ചു. ബിജെപി നേതാവുകൂടിയായിരുന്ന സിൻഹ അടുത്തിടെയാണ് തൃണമൂലിൽ ചേർന്നത്.