റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് പാർലമെന്ററി പാർടി നേതാവ്

0
74

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള കോൺഗ്രസ് എം പാർലമെന്ററി പാർട്ടി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി ലീഡറായി റോഷി അഗസ്റ്റിനെ യോഗം തെരഞ്ഞെടുത്തു.

ഡെപ്യൂട്ടി ലീഡറായി ഡോ. എൻ ജയരാജിനെയും, പാർട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാർലമെന്ററി പാർട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും തിരഞ്ഞെടുത്തു.

തോമസ് ചാഴികാടൻ എംപി, സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.