സിബിഎസ്ഇ പ്ലസ് ടു പരീക്ഷ തീരുമാനം ഇന്ന്

0
30

കൊവിഡ് രണ്ടാം തരംഗ പശ്ചാത്തവത്തില്‍ സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിപ്പില്‍ തീരുമാനം ഇന്ന്. കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍ ഇന്ന് വിളിച്ച ഉന്നതതല യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.

പരീക്ഷയുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. പരീക്ഷ റദ്ദാക്കിയാല്‍ മാര്‍ക്ക് നല്‍കുന്നതിനുളള മാനദണ്ഡം എന്തായിരിക്കണമെന്ന് യോഗം വിശദമായി ചര്‍ച്ചചെയ്യും. പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോള്‍ നടപ്പാക്കിയപോലെ വിദ്യാര്‍ഥികളുടെ മൊത്തത്തിലുളള പ്രകടനമികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കാനാണ് ആലോചന.