സം​സ്ഥാ​ന​ത്ത് ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ്പ​ന​യില്ല, സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി

0
59

സംസ്ഥാനത്ത് ഇതര സംസ്ഥാന ലോട്ടറിക്ക് വിൽപനാനുമതിയില്ലെന്ന്ഹൈ ക്കോടതി.സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വ​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ​ന നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മം കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് ഡി​വി​ഷ​ൻ ബ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ൻ ഡ​യ​റ​ക്ട​റാ​യ പാ​ല​ക്ക​ട്ടെ ഫ്യൂ​ച്ച​ർ ഗെ​യ്മിം​ഗ് സൊ​ല്യൂ​ഷ​ൻ ക​മ്പ​നി​ക്ക് ഇ​ത​ര​സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ​നാ​നു​മ​തി ന​ൽ​കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് റ​ദാ​ക്കി​യ​ത്.