പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഷുഐബ് മാലിക്ക്

0
69

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ ഗുരുതര ആരോപണങ്ങളുമായി വെറ്ററന്‍ താരം ഷുഐബ് മാലിക്ക്. പാകിസ്താന്‍ ക്രിക്കറ്റ് സ്വജനപക്ഷപാതത്തിന്റെ പിടിയിലാണെന്നും താരങ്ങളുടെ ബന്ധങ്ങള്‍ മാനദണ്ഡമാക്കിയാണ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പെന്നും ഷുഐബ് മാലിക്ക് പറയുന്നു. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം നിര്‍ദേശിച്ച താരങ്ങളെ ഉള്‍പ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ഷുഐബ് മാലിക്ക് രംഗത്തെത്തിയത്.