ലക്ഷദ്വീപിൽ ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടി

0
86

 

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലക്ഷദ്വീപിൽ ലോക്ക് ഡൗൺ മെയ് 23 വരെ നീട്ടി കവരത്തി, ആന്ത്രോത്ത്, കൽപേനി, അമിനി ദ്വീപിൽ പൂർണ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളിൽ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്.

നിലവിൽ 1150 പേർ കൊവിഡ് രോഗികളാണ് ലക്ഷദ്വീപിലായുള്ളത്. ഏപ്രിൽ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ചെയർമാൻ ലക്ഷദ്വീപിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്.

കൊവിഡിൻറെ ഒന്നാംഘട്ടത്തിൽ ലോകത്തുടനീളം രോഗം പടർന്നെങ്കിലും ലക്ഷദ്വീപിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഏപ്രിൽ അവസാനമാണ് ലക്ഷദ്വീപ് ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ദ്വീപിൽ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി.