കണ്ണൂര്‍ മേലെചൊവ്വയില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം, ദുരന്തം ഒഴിവായി

0
81

കണ്ണൂര്‍ – തലശേരി ദേശീയപാതയിലെ മേലെചൊവ്വയില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്പു. കനത്ത മഴയില്‍ റോഡില്‍ നിന്നും തെന്നിമാറിയ ടാങ്കർ ലോറി റോഡിന്റെ അരികിലുള്ള മണ്‍തിട്ടയില്‍ ഇടിച്ച്‌ കയറുകയായിരുന്നു.

പാചക വാതക ചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഗതാഗതം വഴി തിരിച്ച്‌ വിട്ടു. മംഗളുരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പാചകവാതകം കയറ്റിപ്പോകുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഏതാനും ദിവസം മുമ്പ് ചാല ബൈപ്പാസ് റോഡിലും ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു.