കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് കൊ​ച്ചി​യി​ലെ​ത്തി , 118 മെട്രിക് ടൺ ഓക്‌സിജൻ

0
73

 

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ കൊ​ച്ചി​യി​ലെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ട്രെ​യി​ൻ വ​ല്ലാ​ർ​പാ​ട​ത്ത് എ​ത്തി​യ​ത്.118 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നാ​ണ് ട്രെ​യി​നി​ലു​ള്ള​ത്. വി​ദേ​ശ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​ത്യേ​ക ക​ണ്ടെ​യ്ന​ർ ടാ​ങ്ക​റു​ക​ളി​ലാ​ണ് ഓ​ക്സി​ജ​ൻ നി​റ​ച്ച് കൊ​ണ്ടു വ​ന്ന​ത്. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ നി​റ​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ക്കും.

ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഡൽഹിയിലേക്കുള്ള ലോഡ് അവിടെ ഓക്സിജൻ്റെ ആവശ്യം കുറഞ്ഞതിനാൽ കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്ന് പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല