കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു

0
98

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 2 അടി വീതമാണ് ഉയര്‍ത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടര്‍ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.

കനത്ത മഴയിലും കാറ്റിലും മരം വീണ് ഹൈറേഞ്ച് മേഖലയില്‍ വ്യാപക നാശ നഷ്ടമുണ്ടായി. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുഎന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമം തുടരുകയാണ്. ഉടുമ്പന്‍ചോലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 4 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചീന്തലാറ്റില്‍ വീടിന് മുകളില്‍ മരകൊമ്പ് ഒടിഞ്ഞു വീണ് 3 പേര്‍ക്ക് പരിക്കേറ്റു. രാമക്കല്‍ മേടില്‍ ഒരു വീട് തകര്‍ന്നു.