ബേപ്പൂർ മണ്ഡലത്തിലെ രോഗികൾക്കായി ‘അപ്പോത്തിക്കിരി’ പദ്ധതിയുമായി നിയുക്ത എംഎൽഎ മുഹമ്മദ് റിയാസ്

0
64

കോവിഡ് വ്യാപനം ശക്തമാകുന്നതിനാൽ കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിലെ രോഗികൾക്കായി ചികിത്സ ഉറപ്പാക്കാൻ അപ്പോത്തിക്കിരി എന്ന പദ്ധതിയുമായി നിയുക്ത എംഎൽഎ മുഹമ്മദ് റിയാസ്.

ലാബ് സംവിധാനങ്ങൾ ഉൾപ്പെടെ വീട്ടിലെത്തി ചികിത്സ നൽകുക എന്നതാണ് അപ്പോത്തിക്കിരിയുടെ ലക്ഷ്യം. കൊവിഡ് രോഗികളോ കൊവിഡിതര രോഗികളോ ആയിക്കൊള്ളട്ടെ ഡോക്ടർമാരുടെ സേവനം വേണമെന്ന് തോന്നിയാൽ അപ്പോത്തിക്കിരികളെത്തും.

നിയുക്ത എംഎൽഎ മുഹമ്മദ് റിയാസിന്റെ ‘നമ്മൾ ബേപ്പൂർ’ ക്യാമ്പയിന്റെ ഭാഗമായാണ് കൊവിഡ് കാലത്തെ ഈ പുതിയ ആശയം. സഞ്ചരിക്കുന്ന ലബോറട്ടറിയും വിദഗ്ധ ഡോക്ടർമാരുടെ സേവനവും മരുന്നും സൗജന്യമായി അപ്പോത്തിക്കിരിയിലൂടെ ലഭിക്കും.

പിപിഇ കിറ്റ് ഉൾപ്പെടെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഡോക്ടർമാർ വീടുകളിലെത്തുക. യുവാക്കളെ സേവന സന്നദ്ധരാക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

നിയുക്ത എംഎൽഎയുടെ ആശയം പൂർണ വിജയമാക്കാൻ എംഎൽഎ ഓഫീസ് സദാസമയവും കർമനിരതമാണ്. അപ്പോത്തിക്കിരി മാതൃക മറ്റിടങ്ങളിലും വ്യാപിപ്പിച്ചാൽ കൊവിഡ് കാലത്തെ ആശുപത്രി സന്ദർശനം ഒരു പരിധി വരെ ഒഴിവാക്കാനാകും.