BREAKING…ബിപിഎൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം സർക്കാർ ധനസഹായം

0
70

ക്ഷേമനിധിയിൽ സഹായം കിട്ടാത്ത ബിപിൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം നൽകും. സാമൂഹികക്ഷേമ – വനിത ശിശുക്ഷേവകുപ്പുകളിലെ അം​ഗനവാടി ടീച്ചർമാർ അടക്കമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകും. കുടുംബശ്രീയുടെ 19500 എഡിഎസുകൾക്ക് 1 ലക്ഷം രൂപ വീതം റിവോൾവിം​ഗ് ഫണ്ടായി അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഈ വർഷത്തെ സബ്സിഡി 93 കോടി രൂപ മുൻകൂറായി നൽകും. വസ്തു നികുതി ടൂറിസം നികുതി ലൈസൻസ് പുതുക്കൽ എന്നിവക്കുള്ള സമയം കൂട്ടുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളത്തിൽ അറിയിച്ചു.