കൊ​റോ​ണ ന​മ്മ​ളെ പോ​ലൊ​രു ജീ​വി, അ​തി​നും ജീ​വി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്: ബി​ജെ​പി നേ​താ​വ്

0
141

ന​മ്മ​ളെ പോ​ലെ കൊ​റോ​ണ വൈ​റ​സി​നും ജീ​വി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ദാ​ര്‍​ശ​നി​ക​മാ​യി ചിന്തിക്കുമ്പോൾ കൊ​റോ​ണ വൈ​റ​സും ന​മ്മ​ളെ പോ​ലെ ഒ​രു ജീ​വി​യാ​ണ്. അ​തി​നാ​ല്‍ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കൊ​റോ​ണ വൈ​റ​സി​നും ഉ​ണ്ട്. ന​മ്മ​ള്‍ മ​നു​ഷ്യ​ര്‍ ഏ​റ്റ​വും ബു​ദ്ധി​മാ​ന്‍​മാ​രാ​ണെ​ന്ന് ക​രു​തു​ക​യും കൊ​റോ​ണ​യെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തേ സ​മ​യം ത​ന്നെ വൈ​റ​സ് നി​ര​ന്ത​രം ജ​നി​ത​ക മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​കു​ക​യും ചെ​യ്യു​ന്നു- ഇ​താ​യി​രു​ന്നു ത്രി​വേ​ന്ദ്ര​യു​ടെ പ്ര​സ്താ​വ​ന. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത്രി​വേ​ന്ദ്ര​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രോ​ള്‍ പൂ​ര​മാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന സെ​ന്‍​ട്ര​ല്‍ വി​സ്ത​യി​ല്‍ കൊ​റോ​ണ​യ്ക്ക് അ​ഭ​യം ന​ല്‍​ക​ണ​മെ​ന്നാ​ണ് ഒ​രാ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്.