ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിൽ 67 പാലസ്തീനികളും 7 ഇസ്രയേലികളും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

0
80

ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിൽ 67 പാലസ്തീനികളും 7 ഇസ്രയേലികളും കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 17 കുട്ടികളും 6 സ്ത്രീകളും ഒരു മുതിർന്നയാളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ട ഇസ്രയേലികളിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.

ഏറ്റുമുട്ടൽ തുറന്ന യുദ്ധത്തിലേക്ക് പോകുമോ എന്ന ആശങ്കയാണ് ഐക്യരാഷ്ട്ര സംഘടന പങ്കുവച്ചത്.ഇസ്രായേലിൽ സർജൻ്റ് ഒമർ തബീബും കൊല്ലപ്പെട്ടവരിൽ പെടുന്നു. ബുധനാഴ്ച പുലർച്ചെയാണ് ഒമർ തബീബ് കൊല്ലപ്പെട്ടത്.

ആക്രമണം വർധിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹമാസ്. ഗാസ മുനമ്പിനു നേരെയുള്ള ആക്രമണം വർധിപ്പിക്കുകയാണെങ്കിൽ ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ശക്തി കൂട്ടാൻ തങ്ങളും തയാറാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാവ് ഇസ്മായിൽ ഹാനിയ പറഞ്ഞു.

സംഘർഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുന്നതിനിടെ, ആക്രമണം വർധിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.