തുടർച്ചയായ രണ്ടാം ദിനവും ഗംഗാ നദിയിൽ മൃതദേഹങ്ങൾ തള്ളിയ നിലയിൽ, അന്വേഷണം വേണമെന്ന് നാട്ടുകാർ

0
114

തുടർച്ചയായ രണ്ടാം ദിനവും ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകിപ്പോകുന്ന നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഗാസിപൂരിലാണ് മൃതദേഹങ്ങൾ ഒഴുകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തിങ്കളാഴ്ച ബിഹാറിൽ 140 മൃതേദഹങ്ങൾ ഗംഗാനദിയിൽ നിന്നും കരക്കടിഞ്ഞിരുന്നു.

ബിഹാറിലെ ബക്‌സറിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് ചൊവ്വാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവിടെ നൂറിലേറെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്. പ്രദേശവാസികളിൽ ഇത് ഭീതിയും പ്രതിഷേധവുമുണ്ടാക്കിയിരുന്നു. ഉത്തർപ്രദേശിൽ നിന്ന് ഒഴുക്കിവിട്ടതാണ് മൃതദേഹങ്ങളെന്ന് ബിഹാർ അധികൃതർ പറയുന്നു.

കൊവിഡ് രോഗികളുടെതാണ് മൃതദേഹങ്ങളെന്നാണ് സംശയിക്കുന്നത്. ഉത്തർ പ്രദേശിൽ സംസ്‌കരിക്കാൻ പോലും ഇടമില്ലാത്തതിനാൽ നദിയിലേക്ക് മൃതദേഹങ്ങൾ ഒഴുക്കിവിട്ടതെന്നാണ് സംശയിക്കുന്നത്.