ബി.ജെ.പി ചതിച്ചു ; പൊട്ടിത്തെറിച്ച് കൃഷ്ണകുമാർ

0
89

തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന നടൻ കൃഷ്ണകുമാർ ബി ജെ പിക്കെതിരെ രംഗത്ത് . പാർട്ടി വോട്ടുകൾ തനിക്ക് ലഭിച്ചില്ല എന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം. കേന്ദ്ര നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയില്ല എന്നും അദ്ദേഹം ആരോപിച്ചു.

ഇലെക്ഷൻ കഴിഞ്ഞതിനു പിന്നാലെ ബി ജെ പിയിലെ തമ്മിലടിയും കുതികാൽ വെട്ടും പരസ്യമായിരിക്കുന്ന സാഹചര്യത്തിലാണ് കൃഷ്ണകുമാറും ബി ജെ പിക്കെതിരെ രംഗത്ത് വന്നത് . ബി ജെ പി ജില്ലാ നേതൃത്വം വേണ്ട രീതിയിൽ തന്നെ പരിഗണിച്ചില്ല എന്നും കൃഷ്ണകുമാർ വ്യക്തമാക്കി.